
നമ്മളിൽ നമുക്കുള്ള വിശ്വാസമാണ് പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടി. മറ്റുള്ളവർക്ക് നമ്മളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കും. നമ്മുടെ ആത്മവിശ്വാസത്തെ അഹങ്കാരമായി കാണുന്നവരുമുണ്ട്. അത് കണക്കാക്കേണ്ടതില്ലെന്ന് തന്നെയാണ് ജിപിയുടെ അഭിപ്രായം. ക്വിസ് ഷോ ചെയ്യാനൊരുങ്ങുമ്പോൾ പലരും പിൻതിരിപ്പിക്കാൻ ശ്രമിച്ചത് ജിപി ഓർക്കുന്നു. ടൈപ്പ് ചെയ്യപ്പെട്ട റോളുകളിൽ നിന്നും മാറി ചിന്തിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ പതിവാണ്. എന്നാൽ വെല്ലുവിളികൾ ഏറ്റെടുത്ത് ഉറച്ച മനസ്സോടെ മുന്നോട്ട് നീങ്ങി. അതിന് തനിക്ക് ലഭിച്ച പ്രതിഫലമാണ് അവാർഡുകൾ. തന്നെത്തന്നെ ചലഞ്ച് ചെയ്തതാണ് ഉയരാനുള്ള മാർഗ്ഗമായതെന്ന് ജിപി വെളിപ്പെടുത്തുന്നു.
2007ൽ എം ജി ശശിയ്ക്ക് അവാർഡ് നേടിക്കൊടുത്ത "അടയാളങ്ങൾ" എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ മലയാളം സിനിമയിലെത്തിയത്. മഴവിൽ മനോരമയിലെ ജനപ്രീതി നേടിയ ഡി ഫോർ ഡാൻസിലെ അവതാരകരിൽ ഒരാളാണ് ജി പി എന്ന ഗോവിന്ദ് പത്മസൂര്യ.
 
മുഴുവൻ വീഡിയോ കാണാം