pfizer

വാഷിംഗ്ടൺ: ഫൈസർ വാക്സിൻ 94 ശതമാനം ഫലപ്രദമാണെന്ന് പഠനം. ഇസ്രയേലിൽ 1.2 ദശലക്ഷം ആളുകൾക്കിടയിൽ നടത്തിയ പഠനപ്രകാരമാണിത്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈറസിനെതിരെ ഫൈസർ വാക്സിൻ ശക്തമായ സംരക്ഷണം വാക്സിൻ നൽകുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. വൈറസിനെ തടുക്കുന്നതിൽ വളരെ നിർണായകമായ ഘടകമാണ് അത്. വാക്‌സിൻ സ്വീകരിച്ച 6,00,000 പേരെയും സ്വീകരിക്കാത്ത 6,00,000 പേരെയും ഉൾക്കൊള്ളിച്ചാണ് പഠനം നടത്തിയത്. വാക്‌സിൻ സ്വീകരിച്ചവരുടേതിന് സമാനമായ പ്രായവും ലിംഗഭേദവും ഭൂമിശാസ്ത്രപരമായ സാമ്യവും സ്വഭാവസവിശേഷതകളും ആരോഗ്യാവസ്ഥകളും ഉള്ളവരായിരുന്നു വാക്‌സിൻ സ്വീകരിക്കാത്തവരും.