
സിഡ്നി: ഗൂഗിളും ഫേസ്ബുക്കും നൽകുന്ന വാർത്തകൾക്ക് പണം നൽകണമെന്ന നിയമത്തിന് ആസ്ട്രേലിയ അംഗീകാരം നൽകി. ഈ വിഷയത്തിൽ ആസ്ട്രേലിയയുമായി ഫേസ്ബുക്കും ഗൂഗിളും ഇടഞ്ഞിരുന്നു. പ്രതിഷേധമെന്നോണം, കഴിഞ്ഞ ആഴ്ച ആസ്ട്രേലിയയിലെ ഫേസ്ബുക്ക് ന്യൂസ്ഫീഡിൽ നിന്ന് വാർത്തകൾ അപ്രത്യക്ഷമായിരുന്നു. പിന്നീട്, സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസം ന്യൂസ്ഫീഡിൽ വാർത്തകൾ ലഭ്യമായത്.
ചർച്ചകൾ പ്രകാരം, സർക്കാർ നിയമങ്ങൾക്ക് പൂർണമായി ഗൂഗിളും ഫേസ്ബുക്കും വഴങ്ങേണ്ടിവരില്ലെന്നാണ് വിവരം. എന്നാൽ, ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം നൽകാൻ സന്നദ്ധമാണെന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ വാർത്ത ലഭ്യമാക്കുന്നതിന് പണം ഈടാക്കുന്നത് മറ്റു രാജ്യങ്ങളും ആലോചിച്ചുവരുന്നുണ്ട്.