
ബീജിംഗ്: ചൈനീസ് പുതുവർഷം ആഘോഷിക്കുന്ന വുഹാൻ ജനതയ്ക്ക് സന്തോഷം കൂട്ടാൻ പൂക്കാലം പതിവിലും നേരത്തെ എത്തി. കൊവിഡ് വ്യാപനം മൂലം തകർന്ന വുഹാൻ ജനതയ്ക്ക് പുതിയ ഉണർവ് നൽകുന്ന പൂക്കാലമാണിത്. ചെറി മരങ്ങളും പ്ളം മരങ്ങളുമാണ് പൂത്തിരിക്കുന്നത്. കൊവിഡ് മൂലം അടഞ്ഞുകിടന്ന ഫാക്ടറികളിൽ നിന്ന് മാലിന്യ പ്രവാഹമില്ലാതായതോടെ പ്രകൃതി പുഷ്പിണിയായി മാറിയെന്നാണ് വുഹാൻ ജനത പറയുന്നത്. മദ്ധ്യ ചൈനയിലെ വുഹാൻ സർവകലാശാലയിൽ വസന്തം തീർത്തിരിക്കുകയാണ് ചെറിപ്പൂക്കൾ. ഡെയാംഗ്, വാൻഫോ എന്നീ പ്രദേശങ്ങളിൽ പ്ലം പൂക്കൾ പൂത്തുലഞ്ഞിരിക്കുകയാണ്. യുനാൻ പ്രവിശ്യയിൽ മാത്രം 6700 ഹെക്ടറിലാണ് പ്ലം പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത്.