
ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ ഗർഭിണിയായ മകളുടെ കാമുകനുമായി അമ്മ ഒളിച്ചോടി. 24 കാരിയായ മകളുടെ കാമുകനൊപ്പമാണ് 44 കാരി ജോർജിന നാടുവിട്ടത്. ഗ്ലൗസസ്റ്റർഷേറിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയവെയാണ് അമ്മയും കാമുകനും പ്രണയത്തിലായത്.
പ്രസവം കഴിഞ്ഞ് ആശുപത്രി വാസമവസാനിപ്പിച്ച് മകൾ കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ മാതാവിനെയും കുഞ്ഞിന്റെ പിതാവിനെയും കാണാതെ അന്വേഷണം നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
തങ്ങൾ ഏറെയായി മാനസിക അടുപ്പം പാലിക്കുന്നുവെന്നും അത് തുടരുക മാത്രമാണ് ചെയ്യുന്നതെന്നും ജോർജിന പറയുന്നു.