
റിയാദ്: അപ്പൻഡിക്‌സിനെ തുടർന്ന് ചികിത്സയിലായിരുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആശുപത്രി വിട്ടു. ലാപ്രോസ്‌കോപിക് സർജറി നടത്തിയ ശേഷമാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് പറഞ്ഞതിന് പിന്നാലെ രാജകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ചർച്ചയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ കിംഗ് ഫൈസൽ സ്‌പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.