
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ പീറ്റർ ഇംഗ്ലണ്ട് സ്‌കൂളിലെ വിദ്യാർത്ഥികൾ പ്രധാനമന്ത്രി ജസിന്ത ആർഡേന് ഒരു കത്തയച്ചു. എന്നാൽ, ജസിന്തയാകട്ടെ മറുപടിയ്ക്കായി കാത്തിരുന്ന കുട്ടികളെ നേരിട്ടെത്തി സന്ദർശിച്ച് വമ്പൻ സർപ്രൈസ് നൽകി. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയെക്കുറിച്ചാണ് കുട്ടികൾ ജസീന്തയ്ക്ക് കത്തയച്ചത്. കത്ത് ലഭിച്ച ശേഷം കുട്ടികളെ നേരിട്ട് പോയി കാണാമെന്ന് തീരുമാനിച്ചു - ജസിന്ത പറഞ്ഞു.
കുട്ടികളുടെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച ജസിന്ത സ്‌കൂളിലെ ന്യൂസ് നെറ്റ്‌വർക്കിന് അഭിമുഖം നൽകി. സ്‌കൂൾ അസംബ്ലിയിലും ജസീന്ത പങ്കെടുത്തു. കുട്ടികൾ നേതൃത്വം നൽകിയ ഒരു കൊച്ചു വിനോദയാത്രയിലും പങ്കെടുക്കാൻ സാധിച്ചെന്നും ജസിന്ത പറഞ്ഞു.