ott

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഇൻഫർമേഷൻ ടെക്‌നോളജി റൂൾസിൽ ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് ത്രിതല

പരാതി പരിഹാര സംവിധാനം നിർദ്ദേശിക്കുന്നു.

1. സ്വന്തംനിലയിലുള്ള നിയന്ത്രണം: ഇന്ത്യയിൽ തന്നെ പരാതി പരിഹാര ഓഫീസർ നിയമിക്കണം. പരാതികളിൽ 15 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണം.
2. പ്രത്യേക സമിതി: സുപ്രീംകോടതിയിലെയോ, ഹൈക്കോടതിയിലോ റിട്ട. ജഡ്ജ്, അല്ലെങ്കിൽ പ്രമുഖവ്യക്തി അദ്ധ്യക്ഷനായി ആറ് ആംഗങ്ങളിൽ കൂടാത്ത സമിതി രൂപീകരിച്ച് വാർത്താവിതരണ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം.
3. കേന്ദ്ര മേൽനോട്ട സമിതി: ചട്ടലംഘന പരാതി പരിശോധിക്കാനായി ഐ.ടി, ആഭ്യന്തരം, വാർത്താവിതരണം, വനിതാശിശുക്ഷേം, നിയമം, വിദേശകാര്യം തുടങ്ങിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടങ്ങിയ സമിതി രൂപീകരിക്കും

ഒ.ടി.ടികൾ ഉള്ളടക്കം അഞ്ച് വിഭാഗം

പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ സിനിമകളെയും വെബ്‌സീരിസുകളെയും മറ്റുള്ള പരിപാടികളെയും അഞ്ച് കാറ്റഗറികളായി തരംതിരിക്കണം.
എല്ലാവർക്കും കാണാവുന്നവ യു (യൂണിവേഴ്‌സൽ),ഏഴ് വയസിന് മുകളിലുള്ളവർക്കായി യു.എ 7പ്ലസ്, 13 വയസിന് മുകളിൽ യു.എ 13 പ്ലസ്, 16 വയസിന് മുകളിൽ യു.എ 16 പ്ലസ്, 18 വയസിന് മുകളിൽ അഡൽട്ട് (എ) എന്നിങ്ങനെയാണ് വിഭാഗങ്ങൾ. ലൈംഗികതയടക്കമുള്ള ഉള്ളടക്കങ്ങൾ അഡൽട്ട് വിഗാത്തിലാണ്.