
ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ 51ാമത് ചരമവാർഷികം എൻ.എസ്.എസ് ഭക്തിനിർഭരമായി ആചരിച്ചു. സമാധി മണ്ഡപത്തിൽ രാവിലെ ആറിന് ആരംഭിച്ച ഉപവാസവും പ്രാർത്ഥനായജ്ഞവും 11.45ന് സമാപിച്ചു. തുടർന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സമുദായപ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ പദയാത്രകൾ ഒഴിവാക്കിയിരുന്നു. എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ്, ട്രഷറർ ഡോ.എം.ശശികുമാർ, ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, മറ്റ് ബോർഡ് അംഗങ്ങൾ, യൂണിയൻ പ്രസിഡന്റുമാർ, കരയോഗം ഭാരവാഹികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
എം.എൽ.എമാരായ ഡോ.എൻ. ജയരാജ്, കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ എം.എൽ.മാരായ ജോസഫ് എം. പുതുശേരി, മാലേത്ത് സരളാദേവി, ഡി.മുരളി, കെ.ബാബുപ്രസാദ്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണപിള്ള, ബി.ജെ.പി.സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻനായർ, കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ.മാണി, ബി.ജെ.പി. നേതാവ് ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയവർ പുഷ്പാർച്ചനയ്ക്കായി എത്തി.