priya-varier

സിനിമാ ഗാന ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നിലത്തുവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് നടി പ്രിയാ വാര്യർ. നിഥിൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പ്രിയയ്ക്ക് അബദ്ധം പിണഞ്ഞത്. ചിത്രത്തിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനിടയിൽ നടന്റെ മുതുകിലേക്ക് പ്രിയ ഓടി വന്നു കയറുന്നതും ഗ്രിപ്പ് കിട്ടാതെ നടി താഴേക്ക് വീഴുന്നതുമാണ് വീഡിയോയിലുള്ളത്.

തുടർന്ന് അൽപ്പ നേരം നിലത്ത് കിടക്കുന്ന നടിയുടെ അടുത്തേക്ക് മറ്റുള്ളവർ ഓടിയടുക്കുന്നതും ശേഷം തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പ്രിയ പറയുന്നതും കാണാം.

View this post on Instagram

A post shared by Priya Prakash Varrier💫 (@priya.p.varrier)


'വിശ്വാസത്തോടെ ഞാൻ ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ, എല്ലായ്പ്പോഴും ജീവിതം എന്നെ വലിച്ച് താഴെയിടുന്നതിന്റെ ദൃശ്യാവിഷ്‌കാരം'- എന്ന രസകരമായ കുറിപ്പാണു പ്രിയ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്. ചന്ദ്ര ശേഖർ സംവിധാനം ചെയ്ത ചെക്ക് സിനിമയിൽ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്. രാകുൽപ്രീത് സിങ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

priya