
മലപ്പുറം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ വേദിയിൽ മെട്രോ മാൻ ഇ ശ്രീധരൻ എത്തി.. മലപ്പുറം ചങ്ങരംകുളത്തെ വേദിയിലാണ് ഇ ശ്രീധരൻ പങ്കെടുത്തത്. ബി.ജെ.പിയിൽ അംഗത്വമെടുത്ത ശേഷം ഇതാദ്യമായാണ് പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നത്. കെ സുരേന്ദ്രൻ ഹാരമണിയിച്ച് ഇ. ശ്രീധരനെ സ്വീകരിച്ചു. വേദിയിൽ വച്ച് അദ്ദേഹത്തിന് ബി.ജെ.പി അംഗത്വം ഔദ്യോഗികമായി നൽകി.
പാർട്ടി പ്രവേശനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്നാണ് ഇ ശ്രീധരൻ വിശേഷിപ്പിച്ചു. 18 മാസം കൊണ്ട് കഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു. 67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ബി.ജെ..പിയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടി അദ്ധ്യക്ഷന് നന്ദി പറയുന്നതായും ഇ.ശ്രീധരൻ അറിയിച്ചു.