insomnia

ഉറക്കമില്ലായ്മ നമ്മുടെ ശരീരത്തെയും മനസിനെയും തളർത്തുകയും ചിന്താശേഷിയെ സാരമായി ബാധിക്കുകയും ചെയ്യുന്നു. മദ്യപാനം, ആഹാരക്രമത്തിലെ വ്യതിയാനങ്ങൾ, കിടക്കുന്നതിന് മുമ്പ് ചായ, കാപ്പി മുതലായവ കുടിക്കുന്നത്, ഔഷധങ്ങളുടെ പാർശ്വഫലങ്ങൾ, മാനസികസംഘർഷം, ജോലിഭാരം, അമിതമായ പ്രകാശം എന്നിവ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിറുത്തുന്നതും, അര മണിക്കൂർ മുൻപേ ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. പകൽ സമയം ഉറങ്ങുന്നത് ഒഴിവാക്കുക. ഉറങ്ങുന്ന മുറിയിൽ ഇരുന്ന് ആഹാരം കഴിക്കാതിരിക്കുക. എല്ലാ ദിവസവും 15 മുതൽ 30 മിനിറ്റ് വരെ വ്യായാമം ചെയ്യുക. ഇത്തരം ക്രമീകരണങ്ങളിലൂടെ മാറ്റം പ്രകടമായില്ലെങ്കിൽ വൈദ്യസഹായം തേടണം.