kochi-metro

കൊച്ചി: മെട്രോ റെയിൽ നിർമ്മാണം നടന്നുവരുന്ന തൃപ്പൂണിത്തുറയിൽ ഒരു തൂണിന്റെ ചട്ടക്കൂട് ചരിഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെയാണ് അധികൃതരേയും പരിസരവാസികളേയും ഞെട്ടിച്ച സംഭവമുണ്ടായത്. വടക്കേക്കോട്ട ഭാഗത്ത് മെട്രോ സ്റ്റേഷൻ പണിക്കിടെയാണ് തൂണിന്റെ ചട്ടക്കൂട് ചരിഞ്ഞത്. സംഭവത്തിൽ ആളപായമൊന്നുമുണ്ടായിട്ടില്ല.

കോൺക്രീറ്റ് നടത്തുന്നതിനായി കമ്പിയുടെ ചട്ടക്കൂടിന്റെ സ്റ്റേജിംഗ് മാറ്റുന്ന സമയം ഒരുഭാഗത്ത് ഭാരം കൂടിയതാണ് ചട്ടക്കൂട് ചരിയാൻ കാരണമെന്നാണ് മെട്രോ അധികൃതർ പറയുന്നത്. ഇത് പിന്നീട് ക്രെയിൻ ഉപയോഗിച്ച് നിവർത്തി ശരിയാക്കി. ഇത് സംഭവിക്കാവുന്നതാണെന്നും അപകടകരമായ ഒരു സംഭവമേ അല്ലെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.