viral-videos

വെള്ളിമൂങ്ങയിലെ കൊച്ചാപ്പി ആണ് ഷാജിയുടെ ഇഷ്ടകഥാപാത്രം. കാരണം, നടനെന്ന രീതിയിൽ ഒരു ബ്രേക്ക് നൽകിയത് വെള്ളിമൂങ്ങയിലെ കഥാപാത്രമാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോഴും കൂടെയുണ്ടായതിനാൽ തന്റെ കഥാപാത്രത്തെ പൊലിപ്പിക്കാൻ വേണ്ട പൊടിക്കൈകൾ ചേർക്കാൻ സാധിച്ചു. ഇത് കഥാപാത്രത്തിന്റെ വിജയത്തി‍ന് വലിയ പങ്കുവഹിച്ചതായി ഷാജി വിശ്വസിക്കുന്നു. മാത്രമല്ല സെറ്റിലെ എല്ലാവരുമായി പരിചയപ്പെട്ടിരുന്നതിനാൽ ഒരു തുടക്കക്കാരനെന്ന രീതിയിലുണ്ടാകേണ്ട ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമായിയെന്ന് ഷാജി ഓര്‍ക്കുന്നു.

വെള്ളിമൂങ്ങയിലെ കൊച്ചാപ്പിയെപ്പോലെത്തന്നെ അമര്‍ അക്ബര്‍ അന്തോണിയിലെ ദുരന്തം എന്ന കഥാപാത്രവും ഹിറ്റായിരുന്നു. കോമഡി ഷോകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയുമാണ് സാജു നവോദയ എന്ന പാഷാണം ഷാജി ശ്രദ്ധേയനായത്.

മുഴുവൻ വീഡിയോ കാണാം