
ഡാവിഞ്ചി ശരവണൻ രചനയും സംവിധാനവും നിർവഹിച്ച തമിഴ് ചിത്രം വീ കേരളത്തിൽ പ്രർദശനത്തിന് എത്തി. അവധി ദിനം ആഘോഷമാക്കുന്നതിന് അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും അടങ്ങുന്ന സംഘം ബംഗ്ളൂരുവിൽനിന്ന് യാത്ര പുറപ്പെടുന്നതും തുടർ സംഭവങ്ങളുമാണ് ഈ മിസ്റ്ററി സസ്പെൻസ് ത്രില്ലറിന്റെ പ്രമേയം. 
തമിഴ് നാട്ടിൽ വൻവിജയം കൈവരിച്ച ചിത്രത്തിൽ രാഘവ്, ലതിയ, സബിത ആനന്ദ്, ആർ എൻ ആർ മനോഹർ, റിഷി, അശ്വനി, നിമ, സത്യദാസ്, ഫിജിയ,റിനീഷ്, ദിവ്യൻ, ദേവസൂര്യ എന്നിവരാണ്താരങ്ങൾ. ട്രൂ സോൾ പിക്ചേഴ് സിന്റെ ഉടമ രൂപേഷ് കുമാർ നിർമിക്കുന്ന ചിത്രത്തിന് അനിൽ. കെ. ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു. 
സംഗീതം - ഇളങ്കോ കലൈവാണൻ, എഡിറ്റിംഗ് - വി.ടി ശ്രീജിത്ത്, മാർക്കറ്റിംഗ് ഡിസൈനർ - എം.ആർ.. എ രാജ്, പ്രേക്ഷകർക്കും നിരൂപകർക്കും ഇടയിലും മികച്ച അഭിപ്രായം നേടിയ വീ പ്രദർശനത്തിനെത്തിക്കുന്നത് ട്രൂസോൾ പിക്ചേഴ്സ് ആണ്.