
ഒരാളുടെ വ്യക്തിത്വം നിർണ്ണയിക്കുന്നതിൽ വേഷവിധാനങ്ങൾ വലിയ പങ്കു വഹിക്കുന്നു. വേഷത്തിലെ ശാലീനത തന്നെ വ്യത്യസ്തയാക്കുന്നെന്ന് നടി സ്വാസിക കരുതുന്നു. തനിക്ക് ഫാഷൻ സെൻസ് കുറവാണെന്ന് പറയുമ്പോഴും പാരമ്പര്യ വസ്ത്രത്തിന് മാറ്റ് കൂട്ടുന്ന തരത്തിലുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിലുള്ള സ്വാസികയുടെ കഴിവ് വ്യക്തമാണ്. സാരിയും വട്ടപ്പൊട്ടും മൂക്കൂത്തിയും തുടങ്ങി വ്യത്യസ്തമായ ആടആഭരണങ്ങളിലൂടെ തന്റേതായ ഒരു സ്റ്റൈൽ ഉണ്ടാക്കിയെടുക്കാൻ സ്വാസികയ്ക്ക് സാധിച്ചു.
വൈഗൈ എന്ന തമിഴ് ചിത്രത്തിൽ നായികയായാണ് സ്വാസിക സിനിമാലോകത്തേയ്ക്കെത്തുന്നത്. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമാണ്. അഭിനയത്തിന് പുറമെ വിവിധ ടെലിവിഷൻ റിയാലിറ്റിഷോകളിലും സ്വാസിക സജീവമാണ്.
മുഴുവൻ വീഡിയോ കാണാം