divya

ദിവ്യദർശൻ നായകനായി അഭിനയിക്കുന്ന സ്വപ്നങ്ങൾക്കപ്പുറം പ്രേം ആർ നമ്പ്യാർ സംവിധാനം ചെയ്യുന്നു. ബിയോണ്ട് ദ ഡ്രീംസ് എന്നാണ് ടാഗ് ലൈൻ. എൻ. കെ ഭാസ് കരൻ തിരക്കഥയും ഗാനരചനയും നിർവഹിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. പി ആൻ സി സിനിമാസിന്റെ ബാനറിൽ എൻ. കെ ഭാസ്കരൻ പയ്യന്നൂരാണ് ചിത്രം നിർമിക്കുന്നത്. ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു.ചിത്രീകരണം ഉടൻ ആരംഭിക്കും. നടൻ മുകേഷിന്റെ സഹോദരി പുത്രനായ ദിവ്യ ദർശൻ ഹൈഡ് ആന്റ് സീക്ക് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. കാരണവർ,മിസ്റ്റർ ബീൻ, ടീൻസ് എന്നീ ചിത്രങ്ങളിലും നായകനായി അഭിനയിച്ചു. കൂട്ടത്തിൽ ഒരാൾ, രമേശൻ ഒരു പേരല്ല, ലോ‌ഡ് ലിവിങ്സ്റ്റൺ 7000 കണ്ടി, എന്നിവയാണ് മറ്റു ചിത്രങ്ങളിൽ .മമ്മൂട്ടിയോടൊപ്പം മാസ്റ്റർ പീസിലാണ് ഒടുവിൽ അഭിനയിച്ചത്.