viral-videos

മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ വളരെ കുറവാണ്. തന്റെ ജന്മദിനാഘോഷത്തിന്റെ ഭാ​ഗമായി ആൾക്കാരിലേക്ക് സന്തോഷം എങ്ങനെ എത്തിക്കാം, അതാണ് ജിപി എന്നറിയപ്പെടുന്ന ​ഗോവിന്ദ് പത്മസൂര്യ ചിന്തിച്ചത്. ജിപിയെ ഇഷ്ടപ്പെടുന്നവരുടെ നിര സാമൂഹ്യമാദ്ധ്യമങ്ങളിൽ വളരെ വലുതാണ്. അവരോട് തനിക്ക് ജന്മദിനത്തിൽ കാർഡുകളും സമ്മാനങ്ങളും നൽകുന്നതിന് പകരം ഏതെങ്കിലും അവസരത്തിൽ മറ്റുള്ളവരെ സന്തോഷിപ്പിച്ച വീഡിയോ തരാൻ ആവശ്യപ്പെട്ടു. ഇതിന് വളരെ വലിയ പ്രതികരണമാണ് ലഭിച്ചത്. കൊറോണ വാർഡിൽ നിന്നടക്കം നിരവധി സന്തോഷങ്ങൾ കണ്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജിപി ഇതെല്ലാം പങ്കുവെയ്ക്കുകയും ചെയ്തു. തന്റെ ജന്മദിനത്തിൽ അവിസ്മരണീയമായതായി ജിപി ഓർക്കുന്നു.

വിനീത് ശ്രീനിവാസൻ ആലപിച്ച "മൊഞ്ചുള്ള പൈങ്കിളി" എന്ന ആൽബം സോങ്ങിലൂടെ ആണ് ഗോവിന്ദ് അഭിനയ രംഗത്തേക്ക് വരുന്നത്.തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ജിപി ഒരു മികച്ച അവതാരകൻ കൂടിയാണ്.

മുഴുവൻ വീഡിയോ കാണാം