
ചൂടുള്ള ദിവസം കാറിൽ എയർ കണ്ടിഷനും ഓൺ ചെയ്തു വഴി സൈഡിൽ പാർക്കു ചെയ്തു ഉറങ്ങിയിട്ടുണ്ടാവുമല്ലോ?
അപൂർവ്വം അവസരങ്ങളിൽ ഇത് വലിയ അപകടം ഉണ്ടാവാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇങ്ങനെ ചിലർക്ക് മരണവും സംഭവിച്ചിട്ടുണ്ട്. കൂടുതൽ പറയും മുൻപ് എന്താണ് അപകട കാരണം എന്ന് പറയാം.
പെട്രോൾ/ഡീസൽ ജ്വലിപ്പിച്ചാണ് കാറിന്റെ എൻജിൻ പ്രവർത്തിപ്പിക്കുന്നത് എന്ന് അറിയാമല്ലോ? പൂർണ്ണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ്ണമായ ജ്വലനം നടക്കമ്പോൾ, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാദ്ധ്യത ഉണ്ട്.
ഇങ്ങനെ ഇന്ധനം ജ്വലിച്ചു തീരമ്പോൾ ഏകദേശം 30000, parts per million (ppm) കാർബൺ മോണോക്‌സൈഡ് എന്ന വിഷ വാതകം ഉണ്ടാകും.
ഇത് എക്സ്‌ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ' എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്‌സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശനവും ഉണ്ടാക്കാറില്ല.
എന്നിരുന്നാലും, തുരുമ്പിച്ചോ, മറ്റു കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ 'ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ' എത്തുന്നതിനും മുൻപേ കാർബൺ മോണോക്‌സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. (ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം). കാറിലെ ബോഡിയിൽ ഉള്ള ദ്വാരങ്ങൾ വഴി ഇത് അകത്തേയ്ക്ക് പ്രവേശിക്കാം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ പുറത്തു നിന്നുള്ള വായൂ പ്രവാഹം കൊണ്ട് ഇത് അതിൽ നല്ലൊരു ഭാഗം ലയിച്ചു പോകും. പക്ഷെ നിർത്തിയ വാഹനത്തിൽ ഇത് ദ്വാരങ്ങളിൽ കൂടി അകത്തേയ്ക്ക് കടക്കാം. ഇത് കുറെ സമയം ശ്വസിച്ചാൽ മരണം സംഭവിക്കാം. അതുകൊണ്ട് അപകട സാദ്ധ്യത ഒഴിവാക്കാനായി എസി ഓൺ ചെയ്തു കാർ നിർത്തിയിട്ട് ഉറങ്ങാതെ ഇരിക്കുക. യാത്ര ചെയ്യമ്പോൾ ഉറങ്ങണം എങ്കിൽ കഴിവതും കാർ നിർത്തി വിൻഡോ തുറന്നിട്ട് ഉറങ്ങുക.