
അന്ന ബെൻ മികച്ച പ്രകടനം നടത്തിയ ഹെലന്റെ തമിഴ് റീമേക്ക് 'അൻപിർക്കിനിയാൾ"എന്ന ചിത്രം മാർച്ച് 5 ന് തിയേറ്ററുകളിലെത്തും. മലയാളത്തിൽ നിന്ന് വലിയ മാറ്റം വരുത്താതെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോകുലാണ് തമിഴ് റീമേക്കിന്റെ സംവിധാനം നിർവഹിക്കുന്നത്.
അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെയാണ് കീർത്തി തമിഴിൽ ചെയ്യുന്നത്. അച്ഛനായി അരുൺ പാണ്ഡ്യനാണ് എത്തുന്നത്. ഈ വേഷം മലയാളത്തിൽ ചെയ്തത് ലാൽ ആണ്.പ്രവീൺ, രവീന്ദ്ര, ഭൂപതി എന്നിവരാണ് തമിഴിലെ മറ്റ് പ്രധാന അഭിനേതാക്കളായുള്ളത്. ജാവേദ് റിയാസ് സംഗീത സംവിധാനം.
പ്രദീപ് ഇ. രാഘവ് എഡിറ്റിംഗ് മഹേഷ് മുത്തുസാമി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. ഹെലൻ ബോളിവുഡ് പതിപ്പിൽ ജാൻവി കപൂറാണ് നായികയായെത്തുന്നതെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.