nicole-pashinyan

യെരവാൻ: അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സൈന്യത്തിന് മുന്നറിയിപ്പ് നൽകി അർമേനിയൻ പ്രധാനമന്ത്രി നികോൾ പഷ്​നിയൻ. അട്ടിമറിക്ക്​ ശ്രമിച്ച സൈനികതലവൻ ഒനിക്​ ഗാസ്​പരിയാനെ പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു. സൈന്യം ഇനി മുതൽ തന്റെ ഉത്തരവനുസരിച്ച്​ പ്രവർത്തിച്ചാൽ മതിയെന്ന്​ പ്രധാനമന്ത്രി നിർദ്ദേശിച്ചു. നഗോർണോ-കരാബാഘ് സംഘർഷം പരിഹരിക്കുന്നതിനായി കരാറിൽ ഒപ്പുവച്ചതിനെ തുടർന്നാണ്​ സൈനിക മേധാവികൾ പഷ്​നിയന്റെ രാജിയാവശ്യപ്പെട്ട് രംഗത്തുവന്നത്​​. കരാർ വ്യവസ്ഥകൾ അർമേനിയ്ക്ക് ഗുണകരമാണെന്നായിരുന്നു സൈന്യത്തിന്റെ ആരോപണം. ഇതിനെ തുടർന്ന്, ജനകീയപ്രതിഷേധവും രാജ്യത്ത്​ നടന്നു. അർമേനിയ - അസർബൈജാൻ സംഘർഷം പരിഹരിക്കുന്നതിനായി സൈന്യത്തിന്റെ നിർബന്ധപ്രകാരം ഇഷ്​ടമില്ലാത്ത കരാറിൽ ഒപ്പുവയ്ക്കാൻ നിർബന്ധിതനായെന്ന്​ നേരത്തേ പഷ്​നിയൻ വെളിപ്പെടുത്തിയിരുന്നു.നഗോർണോ-കരാബാഘ് ചൊല്ലി ഇരു രാജ്യങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി സംഘർഷത്തിലായിരുന്നു.