
യാംങ്കോൺ: സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ സൈന്യവുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നിരോധിച്ച് ഫേസ്ബുക്ക്. രാജ്യത്തെ സംഘർഷാവസ്ഥയ്ക്ക് അയവില്ലാത്ത സാഹചര്യത്തിലാണിത്. സൈന്യത്തിന്റെ അധീനതയിലുള്ള കമ്പനികൾ ഫേസ്ബുക്കിൽ പരസ്യം നൽകുന്നതിനും വിലക്കുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ തീരുമാനത്തിൽ സൈന്യം പ്രതികരിച്ചിട്ടില്ല.നേരത്തേ സൈനിക മേധാവികളുടെ പേജുകൾ ഫേസ്ബുക്ക് മരവിപ്പിച്ചിരുന്നു.