
അബുജ: നൈജീരിയയിലെ സാംഫറയിലുള്ള ഹോസ്റ്റലിൽ നിന്നും നൂറിലധികം പെൺകുട്ടികളെ കൊള്ളക്കാർ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൈജീരിയയിൽ അക്രമസംഭവങ്ങൾ വർദ്ധിച്ച് വരികയാണ്. കഴിഞ്ഞയാഴ്ച കാഗര നഗരത്തിലെ ഗവൺമെന്റ് സയൻസ് കോളേജ് ഹോസ്റ്റലിൽ നിന്ന് നിരവധി വിദ്യാർത്ഥികളെ അക്രമികൾ തട്ടിക്കൊണ്ട് പോയിരുന്നു. വിദ്യാർത്ഥികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു.