
ഫിലിം ചേംബറിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തയച്ച് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. സെക്കന്റ് ഷോ ഉൾപ്പെടുത്തണമെന്നും തിയേറ്ററുകൾ വലിയ നഷ്ടത്തിലാണെന്നും വിനോദ നികുതി, വൈദ്യുതി ബില്ലിൽ ഫിക്സഡ് ചാർജ് എന്നിവ ഡിസംബർ 31 വരെ ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു. ഇന്നലെ റിലീസ് ചെയ്യേണ്ടിയിരുന്ന ഏഴ് സിനിമകളാണ് മാറ്റി വെച്ചത്. തിയേറ്ററുകളിൽ പുതിയ ഇളവുകൾ ആവശ്യപ്പെട്ട് ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ ഫിലിം ചേംബറിന്റെ മീറ്റിംഗിന് ശേഷമാണ് റിലീസുകൾ നീട്ടിവെയ്ക്കാനുള്ള തീരുമാനം ഉണ്ടായത്.