
ബൈക്ക് റേസിംഗ്, കാർ റേസിംഗ് തുടങ്ങി സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ്നടൻ അജിത്ത്. താരത്തിന്റെ സൈക്കിൾ ട്രിപ്പിന്റെ വിശേഷങ്ങളാണ്ഇപ്പോൾ ചർച്ചയാകുന്നത്. 
സുഹൃത്തുക്കൾക്ക് ഒപ്പമാണ് അജിത്ത് കൊൽക്കത്തയിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നത്.സ്പോർട്സ് വസ്ത്രങ്ങളും ഹെൽമറ്റും മാസ്കും ധരിച്ച്, റോഡ്ട്രിപ്പിന് ആവശ്യമുള്ള സന്നാഹങ്ങളുമായി യാത്ര ചെയ്യുന്ന അജിത്തിന്റെചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. അജിത്തിന്റെ സുഹൃത്തും സൈക്കിളിസ്റ്റുമായ സുരേഷ് കുമാർ ആണ് ചിത്രങ്ങൾപങ്കുവച്ചിരിക്കുന്നത്.
നേർക്കൊണ്ട പാർവെയ്ക്കുശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വലിെെമയാണ് അജിത്തിന്റെ അടുത്ത റിലീസ്. ബോണി കപൂർ നിർമ്മിക്കുന്ന ഇൗ ചിത്രത്തിനായി ആവേശപൂർവം കാത്തിരിക്കുകയാണ് അജിത്ത് ആരാധകർ. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.