election

ആകെ മണ്ഡലങ്ങൾ 14, എൽ.ഡി.എഫ് - 10, യു.ഡി.എഫ്-3, ബി.ജെ.പി-1

 നിലവിൽ ഇടതിനൊപ്പം.

എൽ.ഡി.എഫ്: പാറശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വാമനപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചിറയിൻകീഴ്, ആറ്റിങ്ങൽ, വർക്കല എം.എൽ.എമാർ.

യു.ഡി.എഫ് :തിരുവനന്തപുരം, കോവളം, അരുവിക്കര

ബി.ജെ.പി:നേമം

2016ൽ വട്ടിയൂർക്കാവിൽ ജയിച്ചത് യു.ഡി.എഫിലെ കെ. മുരളീധരൻ. വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാനായി രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വി.കെ. പ്രശാന്തിന് അട്ടിമറി വിജയം. 2016ൽ മൂന്നാം സ്ഥാനത്തായിരുന്ന സി.പി.എം വൻ ഭൂരിപക്ഷത്തിൽ വട്ടിയൂർക്കാവ് പിടിച്ചെടുത്തു.

ലോക് സഭ

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം. തിരുവനന്തപുരം, ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലങ്ങളിലായി കിടക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ നഗരപരിധിയിലെ നാലിടത്തൊഴികെ യു.ഡി.എഫ് മുന്നിലെത്തി. കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽ മുന്നിലെത്തിയത് ബി.ജെ.പി.

തദ്ദേശത്തിൽ വീണ്ടും മാറ്റം. നേമം ഒഴികെ എല്ലായിടത്തും ഇടത് മുന്നേറ്റം. നേമത്ത് ബി.ജെ.പി മേൽക്കൈ.

1957 മുതൽ സ്ഥിരസ്വഭാവം കാട്ടുന്ന മണ്ഡലങ്ങൾ കുറവ്. 2009ലെ പുനർവിഭജനത്തിന് മുമ്പുണ്ടായിരുന്ന കിളിമാനൂരും വാമനപുരവും ഇപ്പോഴത്തെ വാമനപുരവും ആറ്റിങ്ങലും ചിറയിൻകീഴും ഇടതു ചായ്‌വിൽ ചാഞ്ചല്യം കാട്ടുന്നില്ല. തെക്കൻ മേഖലയിലെ നാടാർ സ്വാധീനത്തിന് പുറമേ ജില്ലയിലാകെയുള്ള നായർ, ഈഴവ സ്വാധീനവും പൊഴിയൂർ മുതൽ അഞ്ചുതെങ്ങുവരെ നീളുന്ന തീരമേഖലയിലെ ലത്തീൻ കത്തോലിക്ക ക്രൈസ്തവ, ധീവര, മുസ്ലിം സ്വാധീനവും മത്സരഫലത്തിൽ പ്രതിഫലിക്കുന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ബി.ജെ.പി സാന്നിദ്ധ്യം കൂടുതലാണ്.