airstrikes-in-syria

വാ​ഷിം​ഗ്‌​ട​ൺ​:​ ​ഇ​റാ​ൻ​ ​പി​ന്തു​ണ​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സി​റി​യ​യി​ലെ​ ​ഭീ​ക​ര​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ല​ക്ഷ്യ​മാ​ക്കി​ ​വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​ ​അ​മേ​രി​ക്ക.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ 22 ഭീ​ക​ര​ർ​ ​കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റാ​യ​ ​ശേ​ഷം​ ​ജോ​ ​ബൈ​ഡ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​ആ​ദ്യ​ ​സൈ​നി​ക​ ​ആ​ക്ര​മ​ണ​മാ​ണി​ത്.​ ​സി​റി​യ​യി​ൽ​ ​ഇ​റാ​ന്റെ​ ​പി​ന്തു​ണ​യോ​ടെ​ ​ക​റ്റാ​യി​ബ് ​ഹി​സ്ബു​ള്ള​ ​(​കെ.​എ.​ച്ച്‌​),​ ​ക​റ്റാ​യി​ബ് ​സ​യ്യി​ദ് ​അ​ൽ​ ​ഷു​ഹാ​ദ​ ​എ​ന്നി​ങ്ങ​നെ​ ​നി​ര​വ​ധി​ ​ഭീ​ക​ര​ ​ഗ്രൂ​പ്പു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആക്ര​മ​ണ​ത്തി​ൽ​ ​ഒ​ന്നി​ല​ധി​കം​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​അ​മേ​രി​ക്ക​ൻ​ ​സൈ​ന്യം​ ​ത​ക​ർ​ത്തു.2020​ ​ഫെ​ബ്രു​വ​രി​യി​ൽ​‌​ ​ഇ​റാ​ക്കി​ലെ​ ​കു​ർ​ദി​ഷ്‌​ ​മേ​ഖ​ല​യി​ലെ​ ​എ​ർ​ബി​ലി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​അ​മേ​രി​ക്ക​ൻ​ ​സൈ​നി​ക​ ​ക്യാം​പി​ന്‌​ ​നേ​രെ​ ​ഈ​ ​ഭീ​ക​ര​ ​സം​ഘ​ട​ന​ക​ൾ​ ​റോ​ക്ക​റ്റ് ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യി​രു​ന്നു.​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​നി​ര​വ​ധി​ ​അ​മേ​രി​ക്ക​ൻ​ ​സൈ​നി​ക​ർ​ക്ക്‌​ ​പ​രി​ക്കേ​റ്റി​രു​ന്നു.​ ​ഇ​തി​നു​ള​ള​ ​തി​രി​ച്ച​ടി​യാ​യി​ട്ടാ​ണ് ​അ​മേ​രി​ക്ക​യു​ടെ​ ​വ്യോ​മാ​ക്ര​മ​ണം.