gdp

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും മൂലം നടപ്പുവർഷത്തെ ആദ്യ രണ്ടുപാദങ്ങളിൽ നെഗറ്റീവ് നിരക്കിലേക്ക് തകർന്നടിഞ്ഞ ഇന്ത്യൻ ജി.ഡി.പി വളർച്ച കഴിഞ്ഞപാദത്തിൽ (ഒക്‌ടോബർ-ഡിസംബർ) പോസിറ്റീവ് വളർച്ചയിലേക്ക് തിരിച്ചെത്തി. 0.4 ശതമാനമാണ് ഡിസംബർപാദ വളർച്ച. ഇതോടെ, സാങ്കേതിക സാമ്പത്തികമാന്ദ്യത്തിൽ നിന്ന് ഇന്ത്യ കരകയറി.

തുടർച്ചയായി രണ്ടുപാദങ്ങളിൽ നെഗറ്റീവ് വളർച്ച കുറിക്കുമ്പോഴാണ് രാജ്യം സാങ്കേതിക സാമ്പത്തികമാന്ദ്യത്തിൽ അകപ്പെടുന്നത്. ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 24 ശതമാനവും ജൂലായ്-സെപ്‌‌തംബറിൽ നെഗറ്റീവ് 7.3 ശതമാനവുമായിരുന്നു വളർച്ച.

(വിശദവാർത്ത വാണിജ്യം പേജിൽ)