facebook

കാൻബറ: മൂന്ന് ആസ്ട്രേലിയൻ മാദ്ധ്യമങ്ങളുമായി കരാറുണ്ടാക്കിയെന്ന് പ്രഖ്യാപിച്ച് ഫേസ്ബുക്ക്. ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം നൽകുന്നതുമായി ബന്ധപ്പെട്ട നിയമം ആസ്‌ട്രേലിയൻ പാ‌ർലമെന്റ് പാസാക്കിയതിന് പിന്നാലെയാണിത്. ഫേസ്ബുക്ക് നിർദ്ദേശിച്ച മാറ്റങ്ങളുൾപ്പെടുത്തിയാണ് നിയമം പാസാക്കിയത് എന്നാണ് വിവരം. പ്രൈവറ്റ് മീഡിയ, ഷ്വാർട്‌സ് മീഡിയ, സോൾസ്‌റ്റൈസ് മീഡിയ എന്നീ മാദ്ധ്യമ സ്ഥാപനങ്ങളുമായാണ് കരാർ. അടുത്ത 60 ദിവസങ്ങൾക്കുള്ളിൽ സമ്പൂർ‌ണ കരാറിൽ ഇരു വിഭാഗവും ഒപ്പു വയ്ക്കും. അതേസമയം, ആസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾക്ക് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്ക് പൂർണമായും പിൻവലിച്ചിട്ടില്ല.