jinping

ബീജിംഗ്: കൊടിയദാരിദ്ര്യം ഇല്ലാതാക്കുക എന്ന അത്ഭുതം യാഥാർത്ഥ്യമാക്കാൻ സാധിച്ചെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. കുറഞ്ഞ സമയംകൊണ്ട് കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന ഒരു മനുഷ്യാദ്ഭുതമാണ് സംഭവിച്ചിരിക്കുന്നത്. മറ്റു വികസ്വര രാജ്യങ്ങൾക്കുമുന്നിൽ ഉദാഹരണം പങ്കുവയ്ക്കുന്നു. ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ സാധിക്കാത്ത വികസ്വര രാജ്യങ്ങൾക്ക് ചൈന സാഹയങ്ങൾ നൽകുന്നുണ്ട് - ജിൻപിംഗ് പറഞ്ഞു.

അതേസമയം, ചൈനയുടെ അവകാശവാദം സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. തീവ്രദാരിദ്ര്യം കണക്കാക്കുന്നതിന് സ്വീകരിച്ച മാനദണ്ഡം എന്തെന്ന ചോദ്യം ഉയരുന്നു. കൂടാതെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഔദ്യോഗിക കണക്കുകളിൽ തിരിമറി നടത്തിയുള്ള അവകാശവാദമാണിതെന്ന വിമർശനവും വ്യാപകമാണ്.