
തിരുവനന്തപുരം: വിഷ്ണുനാരായണൻ നമ്പൂതിരിയുടെ വേർപാടിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. അസാമാന്യനായ കവിയും അദ്ധ്യാപകനും വേദ പണ്ഡിതനുമായ വിഷ്ണുനാരായണൻ നമ്പൂതിരി അനേകം പേർക്ക് പ്രചോദനമായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ലോക സംസ്കാരത്തിനും ഭാഷയ്ക്കും വിഷ്ണുനാരായണൻ നമ്പൂതിരി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.