
മലബാർ ലഹള പശ്ചാത്തലമാക്കി അലി അക്ബർ ഒരുക്കുന്ന 1921 പുഴ മുതൽപുഴ വരെ എന്ന ചിത്രത്തിൽ നായക കഥാപാത്രമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിക്കുന്നത് തമിഴ് നടൻ തലൈവാസൽ വിജയ്. വയനാട് പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ഫേസ്ബുക്ക് െെലവിലൂടെയാണ് അലിഅക്ബർ നായകന്റെ പേര് പ്രഖ്യാപിച്ചത്.
തന്റെ കരിയറിലെ ഒരു പ്രധാനപ്പെട്ട സിനിമയാണിതെന്നായിരുന്നു തലൈവാസൽ വിജയ്യുടെ പ്രതികരണം.ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരെയും അലി അക്ബർ പരിയപ്പെടുത്തി. ഫെബ്രുവരി 20ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. മമധർമയുടെ ബാനറിൽക്രൗഡ് ഫണ്ടിംഗ് വഴിയാണ് സിനിമനിർമ്മിക്കുന്നത്.