students

കൊല്ലം: സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദ/ബിരുദാനന്തര പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2020-21 പദ്ധതി പ്രകാരം നൽകുന്ന മെറിട്ടോറിയസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ജാതി സർട്ടിഫിക്കറ്റ്, സ്ഥാപനങ്ങളിൽ നിന്ന് മെറിറ്റ്/ സംവരണ പ്രവേശനം സംബന്ധിച്ച സാക്ഷ്യപത്രം, പഞ്ചായത്തിൽ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലെന്നുള്ള സാക്ഷ്യപത്രം, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം മാർച്ച് നാലിനു മുമ്പ് അപേക്ഷിക്കണം.