mamtha

കൊൽക്കത്ത: ബംഗാളിൽ വോട്ടെടുപ്പ് എട്ട് ഘട്ടമാക്കിയതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത്. വോട്ടെടുപ്പ് ഘട്ടങ്ങൾ കൂട്ടിയത് സംശയകരമാണെന്നും അതിന്റെ യുക്തി മനസിലാകുന്നില്ലെന്നും മമത പറഞ്ഞു. പ്രധാന മന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും കേന്ദ്രത്തിന്റെ അധികാരം തിരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യരുതെന്നും മമത കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ദിവസ വേതനക്കാർക്കുള്ള അടിസ്ഥാന വേതനം വർദ്ധിപ്പിക്കുമെന്ന് മമത പ്രഖ്യാപിച്ചു. അവിദഗ്ദ്ധതൊഴിലാളികളുടെ വേതനം 144 നിന്ന് 202 ആയും കുറഞ്ഞ വൈദഗ്ദ്ധ്യമുള്ളവർക്ക് 172ൽ നിന്ന് 303 ആയുമാണ് വർദ്ധിപ്പിച്ചത്. വിദഗ്ദ്ധ തൊഴിലാളികൾക്ക് 404 രൂപയുമാണ് വേതനം കൂട്ടിയത്.