bengal-

ന്യൂഡല്‍ഹി: അ‍ഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം,​ തമിഴ് നാട്,​ പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായി നടത്തുമ്പോൾ അസമിൽ മൂന്നുഘട്ടമായും ​ പശ്ചിമ ബംഗാളിൽ എട്ടു ഘട്ടവുമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഹബാഗാളി.. ആദ്യ ഘട്ടം മാര്‍ച്ച് 27, രണ്ടാം ഘട്ടം ഏപ്രില്‍ ഒന്ന്, മൂന്നാം ഘട്ടം ഏപ്രില്‍ ആറ്, നാലാം ഘട്ടം ഏപ്രില്‍ 10, അഞ്ചാം ഘട്ടം ഏപ്രില്‍ 17, ആറാം ഘട്ടം ഏപ്രില്‍ 22, ഏഴാം ഘട്ടം ഏപ്രില്‍ 26 എട്ടാം ഘട്ടം ഏപ്രില്‍ 29 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. അഞ്ചിടങ്ങളിലേക്കുമുള്ള വോട്ടെണ്ണെല്‍ മേയ് രണ്ടിന് നടക്കും.

അതേസമയം എട്ടുഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ബി.ജെ.പിയുടെ താത്പര്യപ്രകാരമാണ് എട്ടുഘട്ടമാക്കിയതെന്നും കേന്ദ്രസര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയതായും മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഉപദേശമാണ് “ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് പിന്നിലെന്നും മമത ആരോപിച്ചു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായകമായ രീതിയിലാണ് തീയതികൾ നിശ്ചയിച്ചത്. എന്നാൽ ഇതൊന്നും ബി.ജെ.പിയെ സഹായിക്കില്ല. ബി.ജെ.പിയെ ബംഗാളിൽ നിന്നും ഇല്ലാതാക്കുമെന്നും വാർത്താസമ്മേളനത്തിൽ മമത അവകാശപ്പെട്ടു.

പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.