
കോഴിക്കോട്: കുറ്റ്യാടി വേളം പൂമുഖത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു. നെട്ടൂർ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിന്റെ ഭാഗമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം നടന്നത്. ശേഷം പൊലീസ് സ്ഥലത്തെത്തിയിരുന്നു. മനോജിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് പാർട്ടി ആരോപിക്കുന്നത്.