
മുതിർന്നവരിലേതു പോലെ സർവസാധാരണമല്ലെങ്കിലും കുട്ടികളിലെ പ്രമേഹം നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. പ്രധാനമായും ടൈപ്പ് 1 ആണ് കുട്ടികളിൽ കാണാറുള്ള പ്രമേഹം. കലശലായ ദാഹം, വയറിളക്കം, അമിതമായ വിശപ്പ്, ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്ക, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കുട്ടികളിലെ ടൈപ്പ് 1 പ്രമേഹത്തിന് കാരണം പാൻക്രിയാസിൽ ഇൻസുലിൻ ഉത്‌പാദിപ്പാക്കുന്ന ബീറ്റാകോശങ്ങൾ നശിക്കുന്നതാണ്. ഇതുമൂലം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. പ്രമേഹ ബാധിതരായ കുട്ടികളുടെ ഭക്ഷണത്തിലും ജീവിത രീതികളിലും പ്രത്യേക ശ്രദ്ധ വേണം.
കൃത്യമായ വ്യായാമം, കൃത്യസമയത്ത് ഭക്ഷണം എന്നിവ ശീലമാക്കുക. ഇടയ്ക്കിടക്ക് രക്തത്തിലെ ഷുഗർ നില പരിശോധിക്കുക. ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് നിർബന്ധമായും ഇൻസുലിൻ കുത്തിവെയ്പ്പെടുക്കുക. ഇത് മുടക്കരുത്. ധാന്യങ്ങൾ, മുട്ട, പാൽ, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൃത്യമായ ഇടവേളകളിൽ ഡോക്ടറെക്കണ്ട് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്.