
കൊച്ചി: കൊവിഡും ലോക്ക്ഡൗണും തരിപ്പണമാക്കിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, ഉണർവിലേക്ക് മെല്ലെ കരകയറുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഒക്‌ടോബർ-ഡിസംബർപാദത്തിലെ പോസിറ്റീവ് 0.4 ശതമാനം വളർച്ച. ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 24.4 ശതമാനത്തിലേക്കും ജൂലായ് - സെപ്‌തംബറിൽ നെഗറ്റീവ് 7.3 -ശതമാനത്തിലേക്കും ഇന്ത്യൻ ജി.ഡി.പി തകർന്നടിഞ്ഞിരുന്നു. ഈ പാദങ്ങളിൽ ആഗോളതലത്തിൽ തന്നെ ഏറ്റവും കനത്ത ഇടിവ് നേരിട്ടതും ഇന്ത്യയായിരുന്നു. എന്നാൽ, ഡിസംബർപാദത്തിൽ പോസിറ്റീവ് പാതയിലേക്ക് കയറിയ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നത് നേട്ടമാണ്.
6.7 ശതമാനം വളർച്ച ടർക്കിയും 6.5 ശതമാനം വളർന്ന ചൈനയും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയും ജർമ്മനിയും ബ്രിട്ടനും ബ്രസീലും റഷ്യയും ജപ്പാനുമെല്ലാം നെഗറ്റീവ് വളർച്ചയിൽ അഥവാ മാന്ദ്യത്തിൽ തുടരുകയാണ്. തുടർച്ചയായ രണ്ടുപാദങ്ങളിൽ നെഗറ്റീവ് വളർച്ച കുറിച്ച ഇന്ത്യ സാങ്കേതിക സാമ്പത്തികമാന്ദ്യത്തിൽ അകപ്പെട്ടിരുന്നു. ഡിസംബർപാദ വളർച്ച പോസിറ്റീവ് ആയതോടെ, ആ നാണക്കേടിൽ നിന്നും ഇന്ത്യ കരകയറി. വീഴ്‌ചയും കരകയറ്റവും (ജി.ഡി.പിയുടെ വീഴ്‌ചയും തിരിച്ചുവരവും കഴിഞ്ഞപാദങ്ങളിൽ) 2020 ഏപ്രിൽ-ജൂൺ : 5.2% ജൂലായ് - സെപ്‌തം : 4.4% ഒക്‌ടോ.-ഡിസം : 4.1% ജനുവരി - മാർച്ച് : 3.1% 2021 ഏപ്രിൽ-ജൂൺ : -24.4% ജൂലായ്-സെപ്‌തം : -7.3% ഒക്‌ടോബർ - ഡിസംബർ : 0.4% (ജൂൺപാദ വളർച്ച ആദ്യം വിലയിരുത്തിയിരുന്നത് നെഗറ്റീവ് 23.9 ശതമാനമെന്നും സെപ്‌തംബർപാദ വളർച്ച നെഗറ്റീവ് 7.5 ശതമാനമെന്നും ആയിരുന്നു.
കേന്ദ്ര സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയത്തിന്റെ ഇന്നലത്തെ റിപ്പോർട്ടിലാണ് വളർച്ച പുനർനിർണയിച്ചത്) ₹36.22 ലക്ഷം കോടി ഡിസംബർപാദത്തിൽ ഇന്ത്യൻ ജി.ഡി.പി മൂല്യം 36.22 ലക്ഷം കോടി രൂപയാണ്. 2019-20ലെ സമാനപാദത്തിൽ ഇത് 36.08 ലക്ഷം കോടി രൂപയായിരുന്നു. ഇക്കുറി വളർച്ച 0.4 ശതമാനം. കാത്തത് കൃഷി ഇക്കുറിയും ജി.ഡി.പിയെ വൻ തകർച്ചയിലേക്ക് നയിക്കാതെയും ലാഭട്രാക്കിലേക്ക് പിടിച്ചുയർത്തിയും നിലകൊണ്ടത് കാർഷിക മേഖലയാണ്.
കണക്കുകൾ ഇങ്ങനെ: (ബ്രായ്ക്കറ്റിൽ സെപ്‌തംബർപാദ വളർച്ച)
 കാർഷികം : 3.9% (3%)
 ഖനനം : -5.9% (-7.6%)
 മാനുഫാക്‌ചറിംഗ് : 1.6% (-1.5%)
 വൈദ്യുതി : 7.3% (4.4%)
 നിർമ്മാണം : 6.2% (-7.2%)
 വ്യാപാരം : -7.7% (-15.3%)
 ധനകാര്യ സേവനം : 6.6% (-9.5%)
 പൊതുഭരണം : 1.5% (-9.3%) നിക്ഷേപവും ചെലവും
 സ്വകാര്യ ഉപഭോഗത്തിലെ ഇടിവ് സെപ്‌തംബർപാദത്തിലെ നെഗറ്റീവ് 11.3 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 2.3 ശതമാനമായി കുറഞ്ഞു. ഉത്സവകാലത്തോട് അനുബന്ധിച്ചുള്ള മികച്ച വാങ്ങൽ ട്രെൻഡാണ് നേട്ടമായത്. ജി.ഡി.പിയുടെ പോസിറ്റീവ് വളർച്ചയിലേക്കുള്ള മാറ്റത്തിനും വഴിതുറന്നത് ഇതാണ്.
 നിക്ഷേപ വളർച്ച നെഗറ്റീവ് 6.8 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 2.5 ശതമാനമായി മെച്ചപ്പെട്ടു.
 സർക്കാർ ഉപഭോഗ ഇടിവ് നെഗറ്റീവ് 24 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 1.1 ശതമാനമായും പരിമിതപ്പെട്ടു.
ധനക്കമ്മി 66.8% ഇന്ത്യയുടെ ധനക്കമ്മി നടപ്പുവർഷം ഏപ്രിൽ-ജനുവരിയിൽ പുതുക്കിയ ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 66.8 ശതമാനത്തിലെത്തി. 12.34 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. ജി.ഡി.പിയുടെ 3.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനത്തിലേക്കാണ് നടപ്പുവർഷത്തെ ധനക്കമ്മി ലക്ഷ്യം കേന്ദ്രം പുതുക്കിയത്. മുഖ്യ വ്യവസായ വളർച്ച 0.1% ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല ജനുവരിയിൽ 0.1 ശതമാനം വളർന്നു. 2020 ജനുവരിയിൽ വളർച്ച 2.2 ശതമാനമായിരുന്നു. മൊത്തം വ്യാവസായിക ഉത്‌പാദന സൂചികയിൽ 40.27 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖലയിൽ കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉത്‌പന്നങ്ങൾ, സിമന്റ്, വളം, വൈദ്യുതി, സ്‌റ്റീൽ എന്നീ എട്ട് സുപ്രധാന വിഭാഗങ്ങളാണുള്ളത്.