valayar-case

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിക്കുന്നു. കേസ് അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്ന് പെൺകുട്ടികളുടെ അമ്മ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പെൺകുട്ടികളുടെ അമ്മയ്‌ക്കൊപ്പം രണ്ട് സാമൂഹ്യ പ്രവർത്തകരും തലമുണ്ഡനം ചെയ്‌തിട്ടുണ്ട്. ഇളയ പെൺകുട്ടി മരിച്ച് നാല് വർഷം തികയുന്ന മാർച്ച് നാലാം തീയതി എറണാകുളത്ത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറു പേർ തലമുണ്ഡനം ചെയ്യും. സംസ്ഥാനത്ത് ഉടനീളം പതിനാല് ജില്ലകളിലും തനിക്ക് സംഭവിച്ച ദുരവസ്ഥ വിവരരിച്ച് കൊണ്ടുളള പ്രചാരണ പരിപാടിക്കും പെൺകുട്ടികളുടെ അമ്മ തുടക്കമിടും.