
നടൻ മാധവന്റെ സ്വപ്ന സിനിമയാണ് 'റോക്കട്രി: ദി നമ്പി ഇഫക്ട് ". നമ്പി നാരായണനായി ചിത്രത്തിൽവേഷമിടുന്നതിനൊപ്പം ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്നത് മാധവനാണ്. ഏപ്രിലിൽ 30 ന് ചിത്രം റിലീസിനെത്തും.സിമ്രാൻ , രജിത് കപൂർ , ജഗൻ , മിഷഘോഷാൽ , ബിജോ തങ്ജാം എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്.ഇന്ത്യ, റഷ്യ, ഫ്രാൻസ്,ജോർജിയ, സെർബിയ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.നേരത്തെ പുറത്തുവിട്ട നമ്പി നാരായണനുമായി സാമ്യമുള്ള മാധവന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. സാം സി.എസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.നമ്പി നാരായണൻ തന്നെ രചിച്ച 'റെഡി ടു ഫയർ: ഹൗ ഇന്ത്യ ആന്റ് ഐ സർവൈവ്ഡ് ദി ഐഎസ്ആർ ഒ സ്പൈകേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം.