
കിംഗ്സ്റ്റൺ : ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള വെസ്റ്റിൻഡീസ് ടീമിൽ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ലിനേയും ഉൾപ്പെടുത്തി.
2019 മാർച്ചിന് ശേഷം ആദ്യമായാണ് 41 കാരനായ ഗെയ്ലിന് വിൻഡീസ് ടീമിൽ നിന്ന് വിളിയെത്തുന്നത്. ട്വിന്റി-20 ലോകകപ്പ് മുൻ നിറുത്തി ടീം കെട്ടിപ്പടത്തുകൊണ്ടിരിക്കുകയാണെന്നും സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഗെയ്ൽ വിൻഡീസ് ജേഴ്സിയിൽ ഇനിയും തിളങ്ങുമെന്നാണ് പ്രതീക്ഷയെന്നും വെസ്റ്റിൻഡീസ് ചീഫ് സെലക്ടർ റോജർ ഹാർപ്പർ പറഞ്ഞു. കീറോൺ പൊള്ളാഡ് നയിക്കുന്ന ടീമിന്റെ ഉപനായകൻ നിക്കോളാസ് പൂരനാണ്.