
അന്റാർട്ടിക്ക: അന്റാർട്ടിക്കയിലെ ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേ സ്റ്റേഷന് സമീപം ഭീമൻ വിള്ളൽ. 2020 നവംബർ മുതൽ ഇവിടെ വിള്ളൽ രൂപപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. മാസങ്ങളായി അതിന്റെ വലിപ്പം വർദ്ധിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ വരെ വിള്ളലിന്റെ വലിപ്പം വർദ്ധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് 20 കിലോമീറ്റർ അകലെയാണ് പൊട്ടലുണ്ടായിരിക്കുന്നത്. 1,270 ചതുരശ്ര കിലോമീറ്റർ വലിപ്പവും 150 മീറ്റർ ഖനവുമുള്ള മഞ്ഞുപാളികൾ ചേർന്നിട്ടുള്ള വലിയൊരു ഭാഗമാണിതെന്നും അധികൃതർ അറിയിച്ചു. ഒരു ചെറിയ ജില്ലയോളം വരുമിത്. വിള്ളലിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
ഒരു പതിറ്റാണ്ട് മുൻപാണ് ഈ ഭാഗത്ത് ആദ്യമായി ഒരു വിള്ളൽ കണ്ടെത്തിയത്. അന്ന് മുതൽ ഈ പ്രദേശം നിരീക്ഷണത്തിലാണ്. ബ്രന്റിൽ ജി.എ.പി.എസ് ഉപകരണങ്ങളുടെ ഒരു ശ്രേണി തന്നെ ബി.എ.എസിന്റെ പക്കലുണ്ട്. ഇതിലൂടെ ലഭ്യമായ ഐസ് ചലനങ്ങളെക്കുറിച്ചുള്ള ഈ റിലേ വിവരങ്ങൾ കേംബ്രിഡ്ജിലെ ഏജൻസിയുടെ ആസ്ഥാനത്തേക്ക് അയച്ചിരുന്നു.
ബ്രിട്ടീഷ് ഗ്ലേസിയോളജിസ്റ്റും വെയിൽസിലെ സ്വാൻസി സർവകലാശാലയിലെ ജിയോളജി പ്രൊഫസറുമായ അഡ്രിയാൻ ലക്ക്മാൻ ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിള്ളലിന്റെ ഭീകരതയെക്കുറിച്ച് വിലയിരുത്തിയിരുന്നു. ഹിമാനിയിൽ നിന്ന് വലിയ ഐസ് വിഘടിച്ചേക്കാമെന്നാണ് അദ്ദേഹം പറയുന്നത്.