
കൊച്ചി: രാജ്യത്തെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ജിയോ ഫോൺ പരിവർത്തനത്തിന്റെ ഒരു യുഗം അവതരിപ്പിച്ചു. കൂടാതെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ജിയോ ഫോൺ പ്ലാറ്റ്‌ഫോമിലേക്ക് വിജയകരമായി അപ്‌ഗ്രേഡുചെയ്യുകയും ചെയ്തു.
2 ജി യുഗത്തിൽ കുടുങ്ങിയ 300 ദശലക്ഷം മൊബൈൽ വരിക്കാർ രാജ്യത്തുണ്ട്. ‘2ജി-മുക്ത് ഭാരത്’ പ്രസ്ഥാനത്തെ ത്വരിതപ്പെടുത്തുന്നതിനായി ജിയോ ഫോണും അതിന്റെ സേവനങ്ങളും 300 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാവുന്ന രീതിയിലുള്ള പുതിയ ഓഫർ (ജിയോഫോൺ 2021 ഓഫർ) അവതരിപ്പിച്ചു.
1999 രൂപയ്ക്ക് രണ്ട് വർഷത്തെ പരിധിയില്ലാത്ത സേവനത്തോടൊപ്പം പുതിയ ജിയോ ഫോണും ലഭിക്കും.ഇതിൽ പരിധിയില്ലാത്ത കോളുകളും പ്രതിമാസം 2 ജി ബി ഡാറ്റയും ലഭിക്കും. 1499 രൂപയ്ക്ക് ഒരു വർഷത്തെ പരിധിയില്ലാത്ത സേവനങ്ങളും, പരിധിയില്ലാത്ത വോയിസ് കോളുകളും പ്രതിമാസം 2 ജി ബി ഡാറ്റയും ലഭിക്കും. നിലവിലുള്ള ജിയോഫോൺ ഉപയോക്താക്കൾക്ക് 749 രൂപയ്ക്ക് 12 മാസത്തെ പരിധിയില്ലാത്ത സേവങ്ങളോടൊപ്പം പരിധിയില്ലാത്ത വോയിസ് കോളുകളും 2 ജി ബി ഡാറ്റയും ലഭിക്കും. ഈ ഓഫർ മാർച്ച് 1 മുതൽ റിലയൻസ് റീട്ടെയിൽ, ജിയോ റീട്ടെയിലിലും ലഭ്യമായിരിക്കും.