yediyoorappa

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബി.​ജെ.​പി​യി​ലെ ഒ​റ്റ​യാ​നാ​യി രാ​ഷ്​​​ട്രീ​യ​ത്തി​ൽ നാ​ലു ദ​ശാ​ബ്​​ദം പി​ന്നി​ട്ട മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദി​യൂ​ര​പ്പ​യ്ക്ക് ശ​നി​യാ​ഴ്ച 78-ാം പി​റ​ന്നാ​ൾ. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഒ​രു ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മി​ല്ല.

സം​സ്ഥാ​ന​ത്ത് ബി.​ജെ.​പി നേ​തൃ​നി​ര​യി​ൽ പ​ക​രം വയ്ക്കാ​നി​ല്ലാ​ത്ത നേ​താ​വാ​യ യെ​ദി​യൂ​ര​പ്പ​യ്ക്ക് പ്രാ​യ​മേ​റി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​നൊ​രു പ​ക​ര​ക്കാ​ര​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ പാ​ർ​ട്ടി​ക്കാ​യി​ട്ടി​ല്ല. പാ​ർ​ട്ടി​യി​ൽ​നി​ന്നും ത​ന്നെ പ​ല​പ്പോ​ഴാ​യി നേ​തൃ​മാ​റ്റ​ത്തി​നു​ള്ള മു​റ​വി​ളി ഉ​യ​രു​മ്പോ​ഴും ലിം​ഗാ​യ​ത്ത് സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള നേ​താ​വാ​യ യെ​ദി​യൂ​ര​പ്പ​യു​ടെ ക​സേ​ര​യ്ക്ക് ഇ​തു​വ​രെ ഇ​ള​ക്കം ത​ട്ടി​യി​ട്ടി​ല്ല.