
ബംഗളൂരു: കർണാടക ബി.ജെ.പിയിലെ ഒറ്റയാനായി രാഷ്ട്രീയത്തിൽ നാലു ദശാബ്ദം പിന്നിട്ട മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് ശനിയാഴ്ച 78-ാം പിറന്നാൾ. കൊവിഡ് പശ്ചാത്തലത്തിൽ മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഇത്തവണ ഒരു ആഘോഷ പരിപാടികളുമില്ല.
സംസ്ഥാനത്ത് ബി.ജെ.പി നേതൃനിരയിൽ പകരം വയ്ക്കാനില്ലാത്ത നേതാവായ യെദിയൂരപ്പയ്ക്ക് പ്രായമേറിയെങ്കിലും അദ്ദേഹത്തിനൊരു പകരക്കാരനെ ഇതുവരെ കണ്ടെത്താൻ പാർട്ടിക്കായിട്ടില്ല. പാർട്ടിയിൽനിന്നും തന്നെ പലപ്പോഴായി നേതൃമാറ്റത്തിനുള്ള മുറവിളി ഉയരുമ്പോഴും ലിംഗായത്ത് സമുദായത്തിൽനിന്നുള്ള നേതാവായ യെദിയൂരപ്പയുടെ കസേരയ്ക്ക് ഇതുവരെ ഇളക്കം തട്ടിയിട്ടില്ല.