
യുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്രസഭയടെ യുണൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി) അസിസ്റ്റന്റ് സെക്രട്ടറി ജനറൽ, ന്യൂയോർക്ക് ഓഫിസ് മേധാവി എന്നീ പദവിയിൽ പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ലിജിയ നൊറോൻഹയെ നിയമിച്ച് യു.എൻ സെക്രട്ടറി ജനറൽ അൻഫറോണിയോ ഗുട്ടെറസ്.ഇന്ത്യക്കാരനും ഡെവലപ്മെന്റ് ഇക്കണോമിസ്റ്റുമായ സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സുസ്ഥിര വികസന രംഗത്ത് 30 വർഷത്തെ അന്താരാഷ്ട്ര പരിചയമുള്ള ഇക്കണോമിസ്റ്റാണ് ലിജിയ. 2014 മുതൽ നൈറോബിയിലെ യു.എൻ.ഇ.പി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിക്കുകയാണ്. യു.എൻ.ഇ.പിയിലെത്തുന്നതിനു മുമ്പ് ഡൽഹിയിലെ എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനമനുഷ്ഠിച്ചിരുന്നു.