
സെലിബ്രിറ്റി ലൈഫ് സ്വപ്നതുല്യം തന്നെയാണ്. അത്തരത്തിലുള്ള ലൈഫ് ആസ്വദിക്കുന്നുണ്ടെങ്കിലും സ്വകാര്യത നഷ്ടപ്പെടുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സുജിത് ഭക്തൻ പറയുന്നു. എന്നാൽ ആളുകൾ തിരിച്ചറിയുന്നതിൽ സന്തോഷവുമുണ്ട്. ഷോപ്പിംഗ് ആസ്വദിച്ച് ചെയ്യുന്ന തനിക്കിപ്പോൾ പഴയത് പോലെ സാധിക്കാറില്ലെന്ന് സുജിത് ഭക്തൻ പറയുന്നു.
ഒരു പക്ഷേ ഒരു എഞ്ചിനീയർ ആയി ഒതുങ്ങേണ്ടിയിരുന്ന സുജിത് ഭക്തൻ തന്റെ ദൃഢനിശ്ചയവും കഠിനാധ്വാനത്താലുമാണ് ഒരു ഇൻഫ്ലുവെൻഷ്യൽ വ്ളോഗറായി ഉയർന്നത്. ബ്ലോഗിങ്ങിലെ പുതുമകൾ പരീക്ഷിക്കവേയാണ് വീഡിയോ ബ്ലോഗിങ്ങ് പ്ലാറ്റഫോമിലേക്ക് എത്തുന്നത്. തുടർന്ന് ടെക്, ട്രവൽ, ഈറ്റ് തുടങ്ങി. യാത്രകളെക്കൂടാതെ പുതിയ സാങ്കേതികവിദ്യയും ഹോട്ടലുകളും സുജിത് പ്രേക്ഷകർക്ക് കാഴ്ചവെച്ചു. ഇപ്പോൾ ധാരാളം സ്‌പോൺസർമാർ സുജിത്തിനെ തേടി വരുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള വ്ളോഗറാണ് സുജിത് ഭക്തൻ.
മുഴുവൻ വീഡിയോ കാണാം