himadas

ഗുവാഹത്തി : ഇന്ത്യൻ അത്‌ലറ്റിക്സിലെ വേഗ വിസ്‌മയം ഹിമ ദാസിനെ അസം പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി ചുമതലയേറ്രു.അസമിന്റെ തലസ്ഥാനമായ ഗുവാഹാത്തിയിൽ നടന്ന ചടങ്ങിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൾ ആണ് നിയമന കത്ത് ഹിമാ ദാസിന് കൈമാറിയത്. സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെയും ഡി.ജി.പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഇത്‌വളരെ സ്പെഷ്യലായ നിമിഷമാണെന്നും പൊലീസുകാരിയുവുക തന്റെ ഏറ്രവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്നും ഹിമദാസ് പറഞ്ഞു.