
കോസ്റ്റ്യൂംസോ സ്റ്റൈലിങ്ങോ അധികം ശ്രദ്ധിക്കാത്ത ആളാണ് താനെന്ന് ജിപി പറയുന്നു. എന്നാൽ ഫോട്ടോഷൂട്ടുകളിൽ സജീവമായതോടെ ഒരു സ്റ്റൈൽ എന്ന ഘടകം ക്രമേണ ആവശ്യമായി വന്നു. ഇപ്പോഴത്തെ തന്റെ ലുക്കിന് പിന്നിൽ ഫോട്ടോഗ്രാഫറും സ്റ്റൈലിസ്റ്റുമടങ്ങുന്ന ഒരു ടീം തന്നെയുണ്ട്. ഇതിൽ ഓരോ വ്യക്തിയുടേയും പങ്ക് സ്റ്റൈലിനെ സ്വാധീനിക്കും. തന്റെ ഓരോ സ്റ്റൈലിന് പിന്നിലും ടീം വർക്കുണ്ടെന്നും. അതിന്റെ ക്രഡിറ്റ് ഓരോ ടീം അംഗങ്ങൾക്കുമാണെന്നും ജിപി പറയുന്നു.
നടനായും അവതാരകനായുമൊക്കെ മിന്നുന്ന പ്രകടനമാണ് ജിപി കാഴ്ചവെയ്ക്കുന്നത്. റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ് പ്രേക്ഷകരുടെ മനസിൽ മായാത്ത ഓർമ്മയായത്. അടയാളങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ വെള്ളിത്തിരയിലെത്തിയത്.
മുഴുവൻ വീഡിയോ കാണാം