malabar

കോഴിക്കോട്: കലാവിരുതും കലാചാരുതയും സമന്വയിക്കുന്ന, മനോഹര ഡിസൈനുകളിലുള്ള ആഭരണങ്ങളും ആകർഷക പണിക്കൂലിയുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഫെയർ പ്രൈസ് പ്രോമിസ് കാമ്പയിൻ ശ്രദ്ധേയമാകുന്നു. 2.9 ശതമാനം മുതലുള്ള പണിക്കൂലിയിൽ, സ്വർണത്തിൽ നിർമ്മിച്ച, ഏത് പ്രായത്തിലുള്ളവർക്കും ഏതവസരത്തിലും അണിയാവുന്ന ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമുകളിലുള്ളത്. ഉപഭോക്താവിന്റെ പണത്തിന് മികച്ച മൂല്യം കമ്പനി ഉറപ്പുനൽകുന്നു.

വിവാഹ പർ‌ച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്വർണവില വർദ്ധനയിൽ നിന്ന് രക്ഷനേടാനായി വിലയുടെ 10 ശതമാനം മുൻകൂർ നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാർ ഗോൾഡിലുണ്ട്. ബുക്ക് ചെയ്‌ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്‌ത്, ഏതാണോ കുറഞ്ഞവില ആ വിലയ്ക്ക് ആഭരണം സ്വന്തമാക്കാം.

https://www.malabargoldanddiamonds.com/ വഴിയും ആഭരണങ്ങൾ വാങ്ങാം. രാജ്യത്ത് മലബാർ ഗോൾഡ് ഷോറൂമുകളിലെല്ലാം സ്വർണത്തിന് ഒരേവിലയാണ്. ആഭരണങ്ങളുടെ കൃത്യമായ പണിക്കൂലി ഉൾപ്പെടെ രേഖപ്പെടുത്തിയ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ മെയിന്റനൻസ്, പഴയ സ്വർണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ 100 ശതമാനം മൂല്യം, 20 വർഷമായി 100 ശതമാനം ബി.ഐ.എസ് ഹാൾമാർക്ക്ഡ് സ്വർണം മാത്രം വില്പന, ആകർഷക ഡയമണ്ട് ആഭരണങ്ങൾ, എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരന്റി, ഖനനം മുതൽ നിയമാനുസൃതമായി എല്ലാ നടപടികളും പാലിച്ച് ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വർണം തുടങ്ങിയ പ്രോമിസുകളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്.

മലബാർ ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികളിലെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്.